ന്യൂഡൽഹി: ഇന്ത്യൻ നിയമപ്രകാരം വിൽപത്രം (മരണശാസനം) രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമില്ലാത്തതിനാൽ, രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന കാരണത്താൽ മാത്രം അതിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ഭാര്യയെയും മക്കളെയും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് സ്വന്തം സഹോദരിക്ക് അനുകൂലമായി ഒരാൾ എഴുതിവെച്ച വിൽപത്രത്തിൻ്റെ സാധുത ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഈ സുപ്രധാന നിരീക്ഷണം.
തർക്കത്തിൻ്റെ പശ്ചാത്തലം
കർണാടകയിലെ ബി. ഷീന നായിരിയുടെ ഉടമസ്ഥതയിലുള്ള കാർഷിക-പാരമ്പര്യ സ്വത്തുക്കളെച്ചൊല്ലിയായിരുന്നു കേസ്. ......
ന്യൂഡൽഹി: രാജ്യത്തെ നിയമമേഖലയെ ഒന്നടങ്കം നടുക്കുന്ന വെളിപ്പെടുത്തലുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI). വിവിധ കോടതി സമുച്ചയങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നവരിൽ 35 മുതൽ 40 ശതമാനം വരെയുള്ള ആളുകൾ വ്യാജ അഭിഭാഷകരാകാമെന്ന് ബി.സി.ഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്ര വെളിപ്പെടുത്തി. ......
ന്യൂഡൽഹി: ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൃഗബലിയും ഈദ് നമസ്കാരവും സംബന്ധിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊതുസ്ഥലങ്ങളിൽ ബലിമൃഗങ്ങളുടെ വിൽപ്പന അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി.
പശു, ഒട്ടകം തുടങ്ങിയ നിരോധിത മൃഗങ്ങളെ അറുക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും നിയമലംഘകർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ......
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്സൈറ്റും പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. തന്റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ......
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോക്രോച്ച് ജനത പാർട്ടിക്ക് പിന്നാലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഓഗി ജനത പാർട്ടി (ഒജെപി)യാണ്. പ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഓഗി ആൻഡ് ദ കോക്രോച്ചസ്” ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒജെപി സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാകുന്നത്. ......
മേയ് 24ന് ടൗൺ ഹാൾ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന നോട്ടീസിൽ പറയുന്നത്.
പാറ്റകളുടെ ശക്തി ഓൺലൈനിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൻ പറയുന്നു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റീസിന്റെ പരാമർശത്തെ പരിഹസിക്കാൻ തുടങ്ങിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) ഡിജിറ്റല്‍ വിപ്ലവമായി മാറിയിരുന്നു.
അഞ്ച് ദിവസംകൊണ്ട് ഇൻസ്റ്റഗ്രമില്‍ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നു. ......
തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറും ടിവികെ നേതാവുമായ ജോസഫ് വിജയിന്റെ മന്ത്രിസഭയിൽ കോൺഗ്രസ് പങ്കാളിയാകുമ്പോൾ അത് ദേശീയതലത്തിൽ ഉയർത്തുന്ന രാഷ്ട്രീയ കൗതുകം വളരെ വലുതാണ്. ആറു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട്ടിൽ അധികാരത്തിന്റെ ഗന്ധം ശ്വസിക്കുന്നത്. ......
ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ അതീവ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കുട്ടികളെ കാണാതാകുന്ന ഘട്ടത്തിൽ തന്നെ അത് തട്ടിക്കൊണ്ടുപോകലോ (Kidnapping) തടങ്കലിൽ വെക്കലോ (Abduction) ആണെന്ന അനുമാനത്തിൽ (Presumption) അന്വേഷണം ആരംഭിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ......
ന്യൂഡൽഹി: അടച്ചിട്ട കുളിമുറിക്കുള്ളിലെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയ ക്യാമറക്കണ്ണുകൾ പിന്നീട് അവൾക്ക് നേരെ ഉയർന്നത് വലിയൊരു ഭീഷണിയായായിരുന്നു. "പറയുന്നത് കേട്ടില്ലെങ്കിൽ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിലിടും..."– ഡിജിറ്റൽ യുഗത്തിൽ പല സ്ത്രീകളെയും മാനസികമായി തളർത്താനും നിശബ്ദരാക്കാനും സൈബർ ക്രിമിനലുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ആയുധമാണിത്. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ......